Connect with us

Kasargod

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

Published

|

Last Updated

കാസര്‍ക്കോട് | മുസ്ലിംലീഗ് നേതാവും ഇ കെ വിഭാഗം എസ് വൈ എസ് ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച 12.30ഓടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന, നിഷാന, ഷമീന, ഷമീമ, അസൂറ.

Latest