Connect with us

Kerala

കോളജ് സമയമാറ്റം: എസ് എസ് എഫ് നിവേദനം നല്‍കി

Published

|

Last Updated

കോഴിക്കോട് | കോളജ് സമയമാറ്റവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കി.

നിലവിലെ സമയത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം വിദ്യാര്‍ഥികളില്‍ വലിയ ആശങ്കകളുണ്ടാക്കുന്നുണ്ട്. അതോടൊപ്പം പഠനരീതി ഓണ്‍ലൈന്‍ സ്‌ക്രീനുകളിലേക്ക് മാറിയതോടെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട നിരവധി വിദ്യാര്‍ഥികളുണ്ട്. മാനസികമായി ഇത് അവരെ തളര്‍ത്തുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ഇത്തരം ആശങ്കകളെ ഗൗരവത്തില്‍ പരിഗണിച്ച് പരിഹരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ശബീറലി മഞ്ചേരി, സ്വാബിര്‍ സഖാഫി, ടി കെ മുഹമ്മദ് റമീസ്, സിദ്ദീഖ് അലി, പി ടി മുഹമ്മദ് റാഷിദ് പാലേരി സംബന്ധിച്ചു.

---- facebook comment plugin here -----

Latest