Connect with us

Covid19

തമിഴ്‌നാട്ടില്‍ 1562 പേര്‍ക്ക്കൂടി കൊവിഡ്; 17 മരണം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 1562 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 30 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

17 പേര്‍ ഇന്ന് രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33229 ആയി. 286 പേരാണ് ഇതുവരെ മരിച്ചത്. 15413 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 17527 പേര്‍ രോഗമുക്തി നേടി.