Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 34 മരണം ; 3,369 പേര്‍ക്ക് കൂടി രോഗബാധ

Published

|

Last Updated

ദമാം  | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ 34 കൊവിഡ് രോഗികള്‍ മരിച്ചു. 3,369 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

തിങ്കളാഴ്ച്ച 34 പേര്‍ മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 746 ആയി. രാജ്യത്ത് 105,283 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 74,524 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. 30,013 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇവരില്‍ 1,632 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച വരെ 976,815 കോവിഡ് ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്

Latest