Kerala
അനധികൃത സ്വത്തു സമ്പാദന കേസ്: വിടുതല്‍ ഹരജി തള്ളിയ നടപടിക്കെതിരെ തച്ചങ്കരി ഹൈക്കോടതിയില്‍

കോട്ടയം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ തന്റെ വിടുതല്‍ ഹരജി തള്ളിയ നടപടിക്കെതിരെ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. കോട്ടയം വിജിലന്‍സ് കോടതിയാണ് തച്ചങ്കരിയുടെ ഹരജി തള്ളിയിരുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ കേസ്.
തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലന്‍സ് കോടതി വിടുതല്‍ ഹരജി തള്ളിയത്.
തൃശൂര്‍ സ്വദേശിയായ പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നല്‍കിയിരുന്നത്. സ്വത്ത് പരമ്പരാഗതമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വിശദീകരണമെങ്കിലും രേഖകള്‍ സഹിതം ഉറവിടം വ്യക്തമാക്കാനായിട്ടില്ല.
---- facebook comment plugin here -----