Kerala
ബസ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട് | സാധ്യമായ ഇളവുകളെല്ലാം അനുവദിച്ചിട്ടുണ്ടെന്നും ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ബസ് ഉടമകളുടെ പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാറിന് ബോധ്യമുണ്ട്. കൊവിഡ് കാരണം എല്ലാ മേഖലകളിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് നോട്ടീസ് ലഭിച്ചിട്ടില്ല.
രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനിക്കാന്‍ സാധിക്കൂ. ലോക്ക്ഡൗണ്‍ കാരണം കമ്മീഷന് സിറ്റിംഗ് നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----