National
കൊവിഡ് ലക്ഷണം: അരവിന്ദ് കെജ്രിവാൾ സ്വയം നിരീക്ഷണത്തിൽ; സ്രവ പരിശോധന നടത്തും

ന്യൂഡൽഹി | കൊവിഡ് 19 ലക്ഷണത്തെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം നിരീക്ഷണത്തിലേക്ക് പ്രവേശിച്ചു. ഞായറാഴ്ച മുതൽ ഇദ്ദേഹത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി അയക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ ഉള്ള എല്ലാ മീറ്റിംഗുകളും റദ്ദാക്കിയതായും അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് പ്രവേശിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
---- facebook comment plugin here -----