Covid19
സെപ്തംബര്‍ മധ്യത്തോടെ ഇന്ത്യ കൊവിഡ് മുക്തമാകും; പ്രവചനവുമായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ തീവ്രഗതിയില്‍ വര്‍ധിക്കുന്നതിനിടെ, ഈ വര്‍ഷം സെപ്തംബറോടെ വൈറസ് ബാധ ഇന്ത്യയെ വിട്ടൊഴിയുമെന്ന് പ്രവചിച്ച് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍. സെപ്തംബര്‍ മധ്യത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പൊതു ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍ പറഞ്ഞു.
പൊതു ആരോഗ്യ വകുപ്പിലെ തന്നെ കുഷ്ഠരോഗ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയിയോടൊത്ത് അനില്‍ എപ്പിഡിമ്യോളജി ഇന്റര്‍നാഷണല്‍ ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗമുക്തി തോതുകള്‍ താരതമ്യപ്പെടുത്തിയുള്ള ബെയ്‌ലീസ് മോഡല്‍ (ബി എം ആര്‍ ആര്‍ ആര്‍) അടിസ്ഥാനമാക്കിയാണ് പ്രവചനം.
---- facebook comment plugin here -----