Connect with us

Gulf

ഗള്‍ഫില്‍ നിന്നുള്‍പ്പെടെ 10 വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും; കേരളത്തിലേക്ക് രണ്ടെണ്ണം

Published

|

Last Updated

ന്യൂഡല്‍ഹി | ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ 10 വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലേക്ക്. വന്ദേഭാരത് മിഷന്റെ ഭാഗമായാണ് യു എ ഇ, ലണ്ടന്‍, തെക്കന്‍ കൊറിയ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. കേരളത്തിലേക്ക് യു എ ഇയില്‍ നിന്നടക്കം രണ്ട് വിമാനങ്ങള്‍ എത്തും. ഇതിനിടെ സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്നിടത്ത് 1,703 റിയാല്‍ ഇനി യാത്രക്കാര്‍ നല്‍കേണ്ടിവരും.

വന്ദേഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് എയര്‍ ഇന്ത്യ ആരംഭിച്ചത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, യൂറോപ്പിലെ വിവിധയിടങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 വിമാന സര്‍വീസുകളിലേക്കാണ് ബുക്കിംഗ്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22000 സീറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്.

Latest