Connect with us

Kerala

കൊല്ലത്ത് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

Published

|

Last Updated

കൊല്ലം | സംസ്ഥാനത്ത് മദ്യലഹരിയിലുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിയായില്ല. കൊല്ലം നഗരത്തിനു സമീപം കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) കൊല്ലപ്പെട്ടത്.

പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മരണം. ഇന്നലെ കൊല്ലം നഗരത്തിലും യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

---- facebook comment plugin here -----

Latest