Gulf
കണ്ണൂര്‍ പാലക്കോട് സ്വദേശി ദുബൈയില്‍ മരിച്ചു

ദുബൈ | കണ്ണൂര്‍ മുട്ടം പാലക്കോട് സ്വദേശി അബ്ദുസ്സമദ് ദുബൈയില്‍ മരിച്ചു. ഐ സി എഫ് ദുബൈ സെന്‍ട്രല്‍ സംഘടനാകാര്യ പ്രസിഡന്റ് അശ്‌റഫ് പാലക്കോട്, ആര്‍ എസ് സി, ജി സി എക്‌സിക്യൂട്ടിവ് സുഹൈല്‍ എന്നിവരുടെ ജ്യേഷ്ഠ സഹോദരനാണ്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പിതാവ്: ഒ പി അബ്ദുല്‍ കരീം ഹാജി, മാതാവ് കുഞ്ഞായിശ. ഭാര്യ: സമീറ രാമന്തളി, മക്കള്‍: സഹീല, സഫ്‌വാന്‍, സഫ. ജാമാതാവ്: എന്‍ പി നൗഫല്‍. മറ്റു സഹോദരങ്ങൾ: ശാദുലി, സക്കരിയ്യ, താജുന്നീസ, നസീറ.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നിര്യാണത്തില്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിക്കുകയും മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും അഭ്യര്‍ഥിക്കുകയും ചെയ്തു.
---- facebook comment plugin here -----