Connect with us

Covid19

കൊവിഡ്; കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

Published

|

Last Updated

അബൂദബി | കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് സി കെ പുരം കല്ലാളത്തില്‍ പരേതനായ പുരുഷോത്തമന്റെ മകന്‍ ഷിജിത്ത് (45) ആണ് അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ മരിച്ചത്. ഇത്തിഹാദ് എയര്‍വേയ്സിലെ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിംഗ് ഡിവിഷന്‍ ജീവനക്കാരനായിരുന്നു.

മാതാവ്: പരേതയായ കമലാക്ഷി. ഭാര്യ: അനീഷ. മക്കള്‍: തന്‍വി, തീര്‍ഥ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ ഐന്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest