Covid19
ഒരു ദിവസത്തെ കൊവിഡ് കേസ്; അമേരിക്കയെ മറികടന്ന് ബ്രസീല്‍

വാഷിംഗ്ടണ്‍ | ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കൊവിഡ് അതിവേഗം പടരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് നാശം വിതച്ച അമേരിക്കയെ മറികടക്കുന്ന വളര്‍ച്ചാണ് ബ്രസീലില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ 27,263 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,232 മരണവും പുതുതായി രാജ്യത്തുണ്ടായി. എന്നാല്‍ ഇന്നലെ അമേരിക്കയില്‍ 1134 പേരാണ് മരിച്ചത്. രോഗികളാകട്ടെ 21,882 പേരും. അമേരിക്കയില്‍ ഇതിനകം 18.81 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,08059 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രസീലില്‍ 5.57 ലക്ഷം രോഗികളും 31,278 മരണവുമാണുണ്ടായത്.
ലോകത്ത് ഇതിനകം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം 65 ലക്ഷത്തിലേക്ക് എത്തുകയാണ്. ജീവന്‍ നഷ്ടപ്പെട്ടവര്‍ 3.82 ലക്ഷത്തിലേക്കും. ലോകമാകമാനം ഇതിനകം 30 ലക്ഷം പേര്‍ രോഗമുക്തരായി. 54,527 പേര്‍ അതീവ ഗുരുതരാവസ്ഥയിലുണ്ട്.
റഷ്യയില്‍ ഇതിനകം 4.24ലക്ഷം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 5,037 മരണങ്ങളുണ്ടായി. സ്‌പെയിനില്‍ 2.87 ലക്ഷം രോഗികളും 27,127 മരണവും ബ്രിട്ടനില്‍ 2.78ലക്ഷം രോഗികളും 39,369 മരണവും ഇറ്റലിയില്‍ 2.34 ലക്ഷം രോഗികളും 33,530 മരണവുണ്ടായി. ഫ്രാന്‍സില്‍ 28,940, ജര്‍മനിയില്‍ 8,674 മരണവും ഇതിനകം ഉണ്ടായി.