Connect with us

Covid19

ഇടനാഴികളില്‍ മൃതദേഹങ്ങള്‍, രോഗികള്‍ തറയില്‍; കൊവിഡ് കാലത്തെ മുംബൈയിലെ ആശുപത്രികള്‍ ഇങ്ങനെയാണ്

Published

|

Last Updated

മുംബൈ | ആശുപത്രി ഇടനാഴികളില്‍ അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍, തറയില്‍ കിടക്കുന്ന കൊവിഡ് രോഗികള്‍, വൈറസ് മുക്തയാണെന്ന് ബന്ധുക്കള്‍ തെളിയിക്കുന്നത് വരെ ചികിത്സ ലഭിക്കാതെ മരിച്ച മസ്തിഷ്‌കാഘാതമുണ്ടായ സ്ത്രീ. കൊറോണവൈറസ് വ്യാപനം വരിഞ്ഞുമുറുക്കുന്ന ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ആശുപത്രികളിലെ കാഴ്ചകളാണിത്.

രാജ്യത്തെ കൊറോണവൈറസ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായ മുംബൈയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞുകവിയുകയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്നു. മറ്റ് രോഗികളെ പല ആശുപത്രികളും ചികിത്സിക്കുന്നുമില്ല. വിഭവങ്ങളുടെ പോരായ്മയാണ് കാരണം.

ഓരോ ദിവസവും പുതിയ വാര്‍ഡുകള്‍ തുറക്കുന്നുണ്ട്. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും കൊവിഡ് രോഗികളെ കൊണ്ട് നിറയും. വളരെ മോശം സ്ഥിതിയാണെന്ന് പറയുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ സഅദ് അഹ്മദ്. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളും കൊവിഡ് ചികിത്സക്ക് വേണ്ടി ക്രമീകരിച്ചിരിക്കുകയാണ്. എല്ലാ വാര്‍ഡുകളും നിറഞ്ഞിട്ടുമുണ്ട്.

അണുബാധയുണ്ടാകുമോയെന്ന ഭയം കാരണം ബന്ധുക്കള്‍ ഏറ്റെടുക്കാത്തതാണ് ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നത്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ കാല്‍ ഭാഗവും രോഗികളില്‍ അഞ്ചാം സ്ഥാനവും മുംബൈക്കാണ്.

---- facebook comment plugin here -----

Latest