Connect with us

National

18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19ന് തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് പുതിയ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂണ്‍ 19 നാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് നീട്ടിവച്ചിരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങിയതോടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വരുന്ന നാലുവീതം സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും ഝാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest