Connect with us

Kerala

അച്ചന്‍കോവിലാറില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

Published

|

Last Updated

ആലപ്പുഴ | പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്‍(28) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കളായ നാലംഗ സംഘം ചൂണ്ടയിടുന്നതിനാണ് ഹരിപ്പാട് ആഞ്ഞിലിമൂട്ടില്‍ പാലത്തിനു സമീപമെത്തിയത്. ഇതിനിടെ അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.