Connect with us

Education

സ്‌കൂള്‍, കോളജ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളുടെയും കോളജുകളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തിങ്കളാഴ്ച ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമായിരിക്കും ക്ലാസുകള്‍. സ്‌കൂളുകളിലെ ഓരോ ക്ലാസിനുമുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ സമയക്രമം ഇന്ന് പുറത്തിറക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ള ക്ലാസുകള്‍ യൂ ട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ ഉള്ള സൗകര്യമുണ്ടാകും. വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുക. അധ്യാപകര്‍ കുട്ടികളുമായി വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ലാസിന്റെ അവലോകനവും വിലയിരുത്തലും നടത്തും.

ടി വിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെതില്ലെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനിടയിലും വിവാദങ്ങളെയെല്ലാം മറികടന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പുതിയ ദൗത്യത്തിലേക്കു കടക്കുന്നത്.

കോളജുകളില്‍ സൂം ഉള്‍പ്പെടെയുള്ള വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍. ഇതിനായി അതത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളിലെത്തണം.

Latest