Kerala
വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ദേശീയ, സംസ്ഥാന നേതാക്കളും സാംസ്‌കാരിക മേഖലയും

തിരുവനന്തപുരം | മുന്‍ കേന്ദ്രമന്ത്രിയും രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ വീരേന്ദ്രകുമാറിന്റെ മരണത്തില്‍ ്അനുശോചന പ്രവാഹം. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്‌കാരി കരംഗത്തെ നിരവധി പ്രമുഖര്‍ വീരേന്ദ്രകുമാറുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
വര്‍ഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സോഷ്യലിസ്റ്റ് പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വീരേന്ദ്രകുമാറെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തെ സംഭാവന വിലപ്പെട്ടതാണെന്നും കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എം പിയുമായ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരനും എം പിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചന മറിയിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൃത്യമായ നിലപാടുകളുമുള്ള വ്യക്തിയായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിന് അതീതനായ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്ര കുമാറെന്ന് എ കെ ആന്റണി അനുസ്മരിച്ചു. പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ യുഡിഎഫ് ഇന്ന് നടത്താനിരുന്ന സത്യഗ്രഹസമരം നാളത്തേക്ക് മാറ്റിയതായി കെ പി സി സി അറിയിച്ചു.
തന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് മാതൃഭൂമിയുടെ പത്രാധിപര്‍ കൂടിയായിരുന്ന എം ടി വാസുദേവന്‍ നായര്‍ അനുസ്മരിച്ചു. എന്റെ കുറേ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ എന്റെ കയ്യൊപ്പോടെ കാണും, അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ആ കയ്യൊപ്പോടെ എന്റെ ലൈബ്രറിയിലും സൂക്ഷിക്കുന്നു. എന്റെ അടുത്തൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹമെന്നും എം ടി പറഞ്ഞു.
ഒരാഴ്ച മുമ്പ് തന്റെ പിറന്നാളിന് കൂടി തന്നെ വിളിച്ച് എം പി വീരേന്ദ്രകുമാര്‍ ആശംസ നേര്‍ന്നിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. എപ്പോള്‍ വിളിച്ചാലും നര്‍മത്തോടെ, എല്ലാ സംസാരവും തമാശ കലര്‍ത്തി അദ്ദേഹം സംസാരിക്കുമായിരുന്നു. എപ്പോഴും സ്‌നേഹത്തോടെ, ഏറ്റവും അടുത്തൊരാളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഏറ്റവുമൊടുവില്‍ വിളിച്ചപ്പോള്‍ പുറത്ത് പോകാന്‍ പറ്റുന്നില്ല, വയ്യ എന്നൊക്കെ പരിഭവത്തോടെ പറഞ്ഞു. അതൊന്നും സാരമില്ല, എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് ഞാന്‍ പറഞ്ഞു. എപ്പോള്‍ വിളിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യക്ക് കൂടി അദ്ദേഹം ഫോണ്‍ കൈമാറും. ആ അമ്മ, എപ്പോഴും ഇനി വരുമ്പോ വീട്ടില്‍ വരണമെന്ന് പറയുമായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മഹാനായ രാഷ്ട്രീയ നേതാവും നാടുകണ്ട ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളുമായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു. ജനത പാര്‍ട്ടികളുടെ ഐക്യം ആഗ്രഹിച്ച നേതാവെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അനുസ്മരിച്ചപ്പോള്‍, മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കൃത്യമായ ധാരണയോടെ ഇടതു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയ നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് സി പി എം നേതാവ് എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.
സാംസ്‌കാരിക കേരളത്തിന്റെ നഷ്ടമെന്ന് എന്‍ കെ പ്രമചന്ദ്രന്‍ എംപിയും, സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ യഥാര്‍ത്ഥ വഴികാട്ടിയെന്ന് മുന്‍മന്ത്രി കെ പി മോഹനനും അനുസ്മരിച്ചു. ആഗോള വത്കരണകാലത്തെ സാമ്പത്തിക വിപത്ത് എല്ലാവരേക്കാളും മുമ്പേ മനസ്സിലാക്കുകയും, മലയാളിയോടും പറയുകയും ചെയ്ത ഒരാളായിരുന്നു വീരേന്ദ്രകുമാറെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോഴിക്കോട്ടെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വീരേന്ദ്ര കുമാറിന്റെ മൃതദേഹം രാവിലെ 11 മണിയോടെ വയനാട്ടിലേക്ക് കൊണ്ടുപോകും. കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതു ദര്‍ശനമുണ്ടാകില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളുകളായി ചികിത്സയിലായിരുന്ന വീരേന്ദ്ര കുമാറിന് ഇന്നലെ രാത്രി എട്ടരയോടെയാണ് കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ അദ്ദേഹത്തെ സെക്രട്ടറി നന്ദകുമാറും മാതൃഭൂമി പബ്‌ളിക് റിലഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ പ്രമോദും ചേര്‍ന്ന് കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തി അല്‍പസമയത്തിനകം മരണം സംഭവിച്ചു. വീട്ടില്‍ ഭാര്യ ഉഷയും ഇളയമകള്‍ ജലയലക്ഷ്മിയും മരുമകള്‍ കവിത ശ്രേയാംസ് കുമാറും ഉണ്ടായിരുന്നു. മകനും ലോക് താന്ത്രിക് ജനത ദള്‍ സംസ്ഥാന പ്രസിഡന്റ് മാതൃഭൂമി ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാര്‍ ഈ സമയം കൊച്ചിയിലായിരുന്നു. വീരേന്ദ്രകുമാറിന്റെ മൃതദേഹം ഇപ്പോള്‍ ചാലപ്പുറത്തെ വീട്ടിലാണുള്ളത്.