International
ഇറാനില്‍ പതിനായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടെഹ്‌റാന്‍ | ഇറാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായും നിരവധി പേര്‍ മരിച്ചതായും പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഏപ്രില്‍ മാസത്തില്‍ മാത്രം നൂറിലധിലധികം ആരോഗ്യ പ്രവര്‍ത്തകരാണ് മരണത്തിന് കീഴടങ്ങിയത്.
പശ്ചിമേഷ്യയില്‍ കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമായ ഇറാനില്‍ 7,508 പേരാണ് ഇതുവരെ മരിച്ചത്. 142,023 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട് . എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് ബാധിച്ചത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ,മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ സുരക്ഷയോടെ അവധി ദിനങ്ങള്‍ ചിലവഴിക്കണമെന്നും ആരോഗ്യമന്ത്രി സെയ്ദ് നിംകി ജനങ്ങളോട് അഭ്യര്‍ഥിച്ചതായി ഇറാന്‍ ടെലിവിഷന്‍ അറിയിച്ചു.