Connect with us

Qatar

ഖത്തറില്‍ 1751 പേര്‍ക്ക് കൂടി കൊവിഡ് ; മൂന്ന് മരണം

Published

|

Last Updated

ദോഹ  | ഖത്തറില്‍ ഇന്ന് 1751 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ക്ക് ജീവഹാനി സംഭവിച്ചു .ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് രോഗത്താല്‍ മരിച്ചവരുടെ എണ്ണം 26 ആയി .32 , 62 65 വയസ്സ് പ്രായമുള്ളവരാണ് മരിച്ചവര്‍ .

ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തിയില്ല .രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 45465 പേര്‍ക്കാണ് .24 മണിക്കൂറിനുള്ളില്‍ 4341 ടെസ്റ്റുകള്‍ നടത്തി .1193 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി.മൊത്തം 10363 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി

---- facebook comment plugin here -----

Latest