Covid19
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് വയനാട് സ്വദേശിനി

കോഴിക്കോട് | സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുബൈയില്‍ സ്ഥിരതാമസമായിരുന്ന ഇവര്‍ ഒരാഴ്ച മുമ്പാണ് കൊച്ചി വിമാനത്താവളം വഴി കേരളത്തിലെത്തിയത്. അര്‍ബുദ രോഗികൂടിയായിരുന്ന ഇവര്‍ക്ക് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കും.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി
---- facebook comment plugin here -----