മഅ്ദിന്‍ റമസാന്‍ കാമ്പയിന്‍ വെള്ളിയാഴ്ച പ്രാര്‍ഥനാ മജ്ലിസോടെ സമാപിക്കും

Posted on: May 21, 2020 10:57 pm | Last updated: May 21, 2020 at 10:57 pm

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റമസാന്‍ കാമ്പയിന്‍ വെള്ളിയാഴ്ച പ്രാര്‍ഥനാ മജ്ലിസോടെ സമാപിക്കും. രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന സമാപന സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും.

കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചിരുന്നു. സ്നേഹ കുടുംബം, കര്‍മ ശാസ്ത്ര പഠനം, ഹദീസ് പഠനം, ആത്മീയ രാവ്, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കാരുണ്യക്കിറ്റ് വിതരണം, ബദര്‍ അനുസ്മരണം, പ്രാര്‍ഥനാ സമ്മേളനം തുടങ്ങിയ പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി നടന്നത്.