Connect with us

Covid19

പ്രവാസികള്‍ക്കു മുമ്പില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികള്‍ക്കു മുമ്പില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കൂടി നാടാണിത്. വിദേശത്തു നിന്ന് വരുന്നവരെല്ലാം രോഗവാഹകരോ മാറ്റിനിര്‍ത്തപ്പെടേണ്ടവരോ അല്ല. പുതുതായി കൊവിഡ് ബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീണുപോകരുതെന്നും കൊവിഡ് 19 രോഗം നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സഹോദരങ്ങള്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. അതോടൊപ്പംതന്നെ ഇവിടെ ഉള്ളവര്‍ സുരക്ഷിതരാവുകയും വേണം. ഇതാണ് സര്‍ക്കാര്‍ നിലപാട്. വരുന്നവരില്‍ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. വരുമ്പോള്‍ തന്നെ രോഗവാഹകരെ തിരിച്ചറിയാന്‍ കഴിയില്ല. കൂട്ടത്തില്‍ രോഗവാഹകര്‍ ഉണ്ടാകാം. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമെ വഴിയുള്ളൂ. അവരുടെ രക്ഷക്കും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷക്കും അത് ആവശ്യമാണ്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest