Covid19
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വ്വീസ് പുനരാരംഭിച്ചു

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് രണ്ട് മാസത്തിന് ശേഷം കെ എസ് ആര്‍ ടി സി സര്‍വ്വസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മുതല്‍ ജില്ലക്ക് അകത്ത് ബസുകള്‍ ഓടിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ഓര്‍ഡിനറി സര്‍വീസണ് നടത്തുന്നത്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.
തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. കെ എസ് ആര്‍ ടി സിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് ഇതോടെ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം, നെയ്യാറ്റിന്‍കര, തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.
കാട്ടയത്ത് ഇന്ന് 102 ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തും. ഏറ്റവും കൂടുതല്‍ (21) സര്‍വീസ് ചങ്ങാനാശേരിയില്‍ നിന്നാണ്. കോട്ടയം ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ എത്തിത്തുടങ്ങി. ആദ്യ സര്‍വീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കല്‍ കോളജിലേക്കുമാണ് നടന്നത്.
അതേ സമയം സ്വകാര്യ ബസുകള്‍ ഒന്നും ഇന്ന് ഓടില്ല. നിലവിലെ വ്യവസ്ഥ പ്രകാരം സര്‍വ്വീസ് നടത്തുന്നത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും ഇതിനാല്‍ ബസുകള്‍ നിരത്തിലിറക്കില്ലെന്ന നിലപാടിലാണിവര്‍.