Connect with us

National

പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും; തയ്യാറെടുപ്പുകൾ പൂർണം

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിലേക്കുള്ള പ്രത്യേക നോൺ എ സി ട്രെയിൻ ഇന്ന് വൈകിട്ട് ആറ് മണിക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1,304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യു പി, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്. അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാർ നോർക്കയിൽ ഓൺലൈനായി പണമടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ ഇന്ന് രാവിലെ ഒമ്പതിന് നിഷ്‌കർഷിച്ചിട്ടുള്ള സെന്ററുകളിലെത്തി സ്‌ക്രീനിംഗിന് വിധേയമാകും. 12 സ്‌ക്രീനിംഗ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിലെത്തിക്കും. ഡൽഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അതത് സർക്കാറുകളുടെ നിർദേശം അനുസരിച്ച് കാനിംഗ് റോഡിലുള്ള കേരള സ്‌കൂളിൽ പരിശോധന നടത്തും. പരിശോധനക്ക് ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനാണ് നിർദേശം. ഓൺലൈനായി പണമടക്കാൻ കഴിയാത്തവർക്ക് പരിശോധനക്ക് ഹാജരാകുന്ന സെന്ററിൽ സൗകര്യമുണ്ടാകും.

975 രൂപയാണ് ഒരു യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത്. കേരള സ്‌കൂളിൽ എത്തുന്നവർക്ക് ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്ക്രീനിംഗ് സെന്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാറും ക്രമീകരിക്കും.

---- facebook comment plugin here -----

Latest