Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

ദമാം  | സഊദിയിലെ റിയാദില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു .കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായില്‍ (54) ആണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്

രോഗം ഗുരുതമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയവെയാണ് മരണം. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത് .ഇതോടെ സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി

Latest