Connect with us

Kerala

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി; പരിശോധനക്ക് ടാസ്‌ക് ഫോഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം | പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഗ്രാമീണമേഖലയില്‍ പോലീസിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യും.മാസ്‌ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ക്വാറന്റീന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest