Connect with us

Covid19

കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരിലെ ശ്രീനഗറില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ മൂന്ന് ഇ എന്‍ ടി ഡോക്ടര്‍മാര്‍, എസ് കെ ഐ എം എസ് ബെമിന്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍, ശ്രീനഗര്‍ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എം സലിം ഖാനാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ശ്രീനഗറില്‍ ഹബ്ബ കദല്‍ മേഖലയിലെ കൊവിഡ് ബാധിതയായ യുവതിയുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് അഞ്ചു ഡോക്ടര്‍മാരും. മറ്റൊരു രോഗത്തിന് എസ് എം എച്ച് എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ പിന്നീട് സര്‍ജിക്കല്‍ ഐ സി യുവിലേക്കു മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് സി ഡി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. കൊവിഡ് ബാധിച്ച ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുമെന്ന് ഒരുദ്യോഗസ്ഥന്‍ അറിയിച്ചു.