Connect with us

National

എംഫാന്‍ ചുഴലിക്കൊടുങ്കാറ്റ്; മൂന്നു സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട എംഫാന്‍ ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഇതേ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴക്കുള്ള സാധ്യതയും വകുപ്പ് പ്രവചിച്ചു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള എംഫാന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് നിഗമനം. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച വൈകിട്ട് രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്.

Latest