Covid19
പ്രവാസികളെ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി | പ്രവാസികളുടെ ക്വാറന്റൈനില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം. മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം നിരീക്ഷണം മതിയെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനിലും ഏഴ് ദിവസം വീടുകളിലും നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യമുന്നയിച്ചിരുന്നു.
അതേ സമയം ഒരു സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്ന കേന്ദ്ര നിലപാട്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാക്കില്ലെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഗര്‍ഭിണികളേയും വയോധികരേയും കുട്ടികളേയും വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തിയാല്‍ വീട്ടിലേക്ക് വിടാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.