Connect with us

Covid19

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ രോഗി മരിച്ച് 144 മണിക്കൂര്‍ കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല

Published

|

Last Updated

അഹമ്മദാബാദ് |  കൊവിഡ് മരണവും വെറസ് വ്യാപനവും ശക്തമായ ഗുജറാത്തില്‍ നിന്ന് ഒരു ഞെട്ടിക്കുന്ന വര്‍ത്ത. കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്യാന്‍സര്‍ രോഗി മരിച്ച് 144 മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചില്ല. ഗുജറാത്ത് ക്യാന്‍സര്‍ റിസേര്‍ച്ച് ഇസ്റ്റിറ്റിയൂട്ടില്‍ (ജി സി ആര്‍ ഐ) പോര്‍ബന്ദറില്‍ നിന്ന് കീമോതെറാപ്പിക്ക് കൊണ്ടുവന്ന 54 കാരനായ പ്രവീണ്‍ ഭായിയുടെ മൃതദേഹമാണ് ദിവസങ്ങളോളം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കാതെ അനാഥമായി കിടത്തിയത്.

നിത്യേന അച്ഛന്റെ വിവരം ഹെല്‍പ്പ് ഡെസ്‌കില്‍ എത്തി അന്വേഷിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അച്ഛന്‍ മരിച്ച വിവരം പോലും ദിവസങ്ങളോളം തന്നെ അറിയിച്ചില്ലെന്ന് മകന്‍ നീരജ് പറഞ്ഞു. കൊവിഡ് ആശുപത്രി യതിനാല്‍ അകത്ത് പ്രവേശിക്കാനും സാധിക്കുമായിരുന്നില്ല എന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

മെയ് നാലിന് കീമോതെറാപ്പിയുടെ ഭാഗമായി കൊണ്ടുവന്നപ്പോയാണ് അച്ഛനെ അവസാനമായി കാണുന്നത്. പോര്‍ബന്ദറില്‍ നിന്ന് എത്തിയത് ആയതിനാല്‍ കൊവിഡ് 19 ആശുപത്രിയില്‍ പോയി ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗിക്ക് അല്ലാതെ മറ്റാര്‍ക്കും ഇവിടേക്ക് പവേശനം ഇല്ലാത്തതിനാല്‍ പുറത്ത് തുടരാന്‍ മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂവന്നും നീരജ് പറഞ്ഞു. ഇതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മരണം പുറത്തുവന്നത്.

 

 

Latest