Connect with us

Covid19

രാജ്യത്ത് കൊവിഡ് മരണം 2500 കടന്നു; 24 മണിക്കൂറിനിടെ 134 മരണം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് രോഗികളും മരണവും വലിയ തോതില്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3722 പുതിയ കേസുകളും 134 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ മരണസംഖ്യ 2549ഉം രോഗികളുടെ എണ്ണം 78003 മായി ഉയര്‍ന്നു. 549,219 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 26235 പേര്‍ രോഗമുക്തരായി.33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മാഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 25922 ആയി. ഇന്നലെ മാത്രം 1495 കേസുകളും 54 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് 975 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അത് 1100, 1200 ആയിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1495ലെത്തുകയായിരുന്ുന. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം 15,000 കടന്നു.

ഗുജറാത്തില്‍ 9267പേര്‍ രോഗാബാധിതരാകുകയും 566 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്നലെ മാത്രം സംസ്ഥാനത്ത് 29 മരണവും 364 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 9227 രോഗബാധിതരും 64 മരണവുമാണുണ്ടായത്. ഇന്നലെ തമിഴ്‌നാട്ടില്‍ 509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.