Connect with us

Covid19

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജില്‍ വ്യക്തതയില്ല: മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ വ്യക്തതയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ഈ പാക്കേജ് സഹായിക്കില്ലെന്നും ഐസക് ആരോപിച്ചു. ചെറുകിട വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുതകുന്ന കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപനത്തിലില്ല. കൈ നനയാതെ മീന്‍ പിടിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

സംരംഭകര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവും ഐസക് ഉന്നയിച്ചു. ഈ സാമ്പത്തിക പാക്കേജിലൂടെ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കാനാവുമെന്ന ധനമന്ത്രിയുടെ വിശദീകരണം പൊള്ളയാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Latest