Connect with us

Gulf

സഊദിയില്‍ രണ്ട് മാസം മുമ്പ് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published

|

Last Updated

റിയാദ് | റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാലക്കാട് കുന്നത്തൂര്‍മേട് മൂചിക്കല്‍ വാസുവിന്റെ മകന്‍ ഹരിദാസിന്റെ (56) മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിംഗ് അബ്ദുല്ല റോഡിലുള്ള അല്‍ ദുഹാമി ട്രേഡിംഗ് കമ്പനിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ട്രൈലര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരിദാസിനെ, സുഹൃത്തുക്കള്‍ ചേര്‍ന്ന് കമ്പനി വാഹനത്തില്‍ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മാര്‍ച്ച് ആദ്യ വാരത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേളി കലാസാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കൊവിഡിന്റെ ഭാഗമായി സഊദിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് മാസമായി മൃതദേഹം സുമേഷിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ സമയത്തും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ മുള്ളൂര്‍ക്കര ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാറിന്റെ അനുമതിക്ക് കത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ റിയാദ് – കൊച്ചിന്‍ എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു.

ഭാര്യ: സുനിത. ഏക മകള്‍: ഹരിത.

---- facebook comment plugin here -----

Latest