Connect with us

Covid19

ഒഡീഷയില്‍ മടങ്ങിയെത്തുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും എച്ച് ഐ വി പരിശോധന

Published

|

Last Updated

ബെര്‍ഹാംപുര്‍ |  ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഡീഷയിലേക്ക് മടങ്ങിയെത്തുന്ന മുഴുവന്‍ പേര്‍ക്കും എച്ച് ഐ വി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഒഡീഷ സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ഒ എസ് എ സി എസ്) ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്ന ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ 48 എന്‍ ജ ഒകളുടേയും ആറ് ലിങ്ക് വര്‍ക്കേഴ്‌സ് സ്‌കീമുകളുടേയും സഹായം ഒ എസ് എ സി എസ് സഹായം തേടിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററുകളുമായി സഹകരിച്ചാണ് എച്ച് ഐ വി പരിശോധന നടത്തുക.

ഒഡീഷയിലെ എച്ച് ഐ വി ബാധിതരില്‍ 36 ശതമാനവും ഗഞ്ചം ജില്ലയിലുള്ളവരാണ്. ഇവരില്‍ അധികവും അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നു. ഗുജറാത്തിലെ സൂറത്തിലാണ് ഇതില്‍ ഏറെ പേരും ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest