Kerala
റോഡരികിലെ മാസ്‌ക് വില്‍പ്പനക്കെതിരെ മുഖ്യമന്ത്രി; നടപടിയുണ്ടാകും

തിരുവനന്തപുരം | സംസ്ഥാനത്ത് രോഡരുകില്‍ വെച്ച് മാസ്‌ക് വില്‍പ്പന നടത്തുന്നതിനെതിരെ മുഖ്യമന്ത്രി. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നവരില്‍നിന്നും മാസ്‌ക് വാങ്ങി മുഖത്തിട്ട് പരിശോധിച്ച് വാങ്ങുന്ന രീതി കണ്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് കാണിക്കേണ്ട ജാഗ്രത ഇല്ലാത്തതുകൊണ്ടാണിത്. ഇത്തരത്തിലുള്ള വില്‍പ്പന അനുവദിക്കാനാകില്ല.
മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന നിര്‍ദേശം സംസ്ഥാനത്ത് പൊതുവെ ജനങ്ങള്‍ പാലിച്ച് വരുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇത് പാലിക്കുന്നില്ല. ഇത്തരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----