Connect with us

Gulf

പത്തനംതിട്ട സ്വദേശിനി സഊദിയിലെ തബൂക്കില്‍ മരിച്ച നിലയില്‍

Published

|

Last Updated

തബൂക്ക് | പത്തനംതിട്ട സ്വദേശിനിയെ സഊദിയിലെ തബൂക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ മകള്‍ സ്‌നേഹ മാത്യു (30) വിനെ ആണ് താമസ സ്ഥലത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്കു പോകുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് മരണം.

ഭര്‍ത്താവ് : ജിജോ വര്‍ഗീസ്. മക്കള്‍: എയ്ഞ്ചല്‍ (മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി, തബൂക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), നാല് മാസം പ്രായമുള്ള കുഞ്ഞ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest