Connect with us

Kerala

വ്യക്തിഹത്യ പ്രബോധകന്റെ ശൈലിയല്ല: കാന്തപുരം

Published

|

Last Updated

ദുബൈ | നിലപാടുകളെ നിരൂപിക്കുകയും ആശയങ്ങളെ വിമര്‍ശിക്കുകയും ചെയ്യാമെങ്കിലും വ്യക്തിപരമായി ആരെയും തേജോവധം ചെയ്യരുതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അത് ആശയ പ്രചാരണ മര്‍ഗമല്ലെന്നു മാത്രമല്ല ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും ശൈലിക്ക് എതിരുമാണെന്ന് കാന്തപുരം വ്യക്തമാക്കി. അഡ്വ. സമദ് പുലിക്കാട് നടത്തിയ അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യുമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മീഡിയ മിഷന്‍ ഐ സി എഫ് യൂട്യൂബ് ചാനലും ഐ സി എഫ് ഗള്‍ഫ് ഫേസ്ബുക് പേജ് വഴിയും ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് സംപ്രേക്ഷണം.

കുട്ടിക്കാല ജീവിതം, വറുതിക്കാലത്തെ നോമ്പനുഭവങ്ങള്‍, സംഘാടനം, നിലാപുടകള്‍, കേരള മുസ്‌ലിം പരിസരം നവോത്ഥാനം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍, മസ്ജിദുല്‍ ആസാര്‍ ഉല്‍ഘാടനം, കൊവിഡാനന്തര ലോകം, പ്രവാസികളുടെ മടങ്ങിവരവ്, ബദല്‍ സാധ്യതകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുന്ന അഭിമുഖത്തില്‍ തന്നെ സ്വാധീനിച്ച പ്രഭാഷകരെയും തനിക്ക് ഇഷ്ട്ടപ്പെട്ട പ്രഭാഷരെ കുറിച്ചും കാന്തപുരം മനസ്സു തുറക്കുന്നുണ്ട്.