Connect with us

Education

ജെ ഇ ഇ അഡ്വാന്‍സ്ഡ് 2020 ആഗസ്റ്റ് 23ന്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ ഇ ഇ ) അഡ്വാന്‍സ്ഡ് 2020 ആഗസ്റ്റ് 23ന് നടക്കും. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.

ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെഇഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റില്‍ നടത്തുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വച്ചിരിക്കുകയായിരുന്നു.