ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; ഭക്ഷണശാലകൾക്ക് ഇളവ്

Posted on: May 9, 2020 12:55 am | Last updated: May 9, 2020 at 1:11 am


തിരുവനന്തപുരം | ഞായറാഴ്ചയുള്ള സമ്പൂർണ ലോക്ക്ഡൗണിൽ നിന്ന് തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്കും അവശ്യം വേണ്ട ഭക്ഷണശാലകൾക്കും ഇളവ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കാമോ എന്ന് കേന്ദ്ര ഗവൺമെന്റിനോട് അഭ്യർഥിക്കും. അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യാർഥം അന്തർജില്ലാ യാത്രകൾക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഡ്വക്കറ്റുമാർക്ക് ഹാജരാകാൻ സൗകര്യമുണ്ടാക്കും.