Connect with us

Covid19

സഊദിയില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം രാത്രി എട്ടിന് കേരളത്തിലെത്തും

Published

|

Last Updated

റിയാദ് | സഊദിയില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 01.05ന് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 152 യാത്രക്കാരും നാലു കുട്ടികളും അഞ്ചു കാബിന്‍ ക്രൂവുമാണുള്ളത്. രാത്രി എട്ടു മണിയോടെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും.
രാവിലെ ഒമ്പത് മുതല്‍ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സാമൂഹിക അകലം പാലിച്ച് ബോര്‍ഡിംഗ്, ലഗേജ് ചെക്കിന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം തെര്‍മല്‍ സ്‌ക്രീനിംഗും കഴിഞ്ഞാണ് എല്ലാവരും ടെര്‍മിനലിലെ വെയ്റ്റിംഗ് ഹാളില്‍ എത്തിയത്. യാത്രാസംഘത്തില്‍ കൂടുതലും ഗര്‍ഭിണികളായ സ്ത്രീകളാണ്. പരിശോധനയില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് വ്യക്തമായി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Latest