Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രം; 10 പേരുടെ ഫലം നെഗറ്റീവ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചത് ഒരാള്‍ക്കു മാത്രം. എറണാകുളം ജില്ലയിലാണ് പോസിറ്റീവ് കേസ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൃക്കരോഗിയായ ഇയാള്‍ ചെന്നൈയില്‍ നിന്നെത്തിയതാണ്. ഇന്ന് 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. നിലവില്‍ സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍- അഞ്ച്, വയനാട്- നാല്, കൊല്ലം- മൂന്ന്, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ഒന്നു വീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതുവരെ 503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20157 പേര്‍ നിരീക്ഷണത്തിലാണ്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 35856 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 35,555 കേസുകളില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. മുന്‍ഗണനാ ഗ്രൂപ്പില്‍ പെട്ട 3380 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2939 എണ്ണം നെഗറ്റീവാണ്. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Latest