Connect with us

Kerala

മദ്യശാലകള്‍ തുറക്കുന്നത് ലോക്ക് ഡൗണിനു ശേഷം പരിഗണിച്ചാല്‍ മതി: സി പി എം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 17 ന് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് സി പി എം. കൊവിഡിനെ നിലവില്‍ നിയന്ത്രണത്തിലാക്കിയെങ്കിലും മദ്യശാലകള്‍ തുറക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കൂടിയേക്കാമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. സമാനമായ അഭിപ്രായം തന്നെയാണ് സി പി എമ്മിനുമുള്ളത്. രാജ്യത്ത് ലോക്ക് ഡൗണിനിടെ പലയിടത്തും മദ്യശാലകള്‍ തുറന്നത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്തുണച്ചു.

സാമൂഹികമായ അകം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളോടെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ മദ്യശാലകള്‍ തുറന്നിരുന്നു. എന്നാല്‍, മദ്യശാലകള്‍ക്കു മുന്നില്‍ വരിനിന്നവരും പോലീസും നാട്ടുകാരും തമ്മിലുമെല്ലാം സംഘര്‍ഷമുണ്ടാകുന്ന സ്ഥിതിയുണ്ടായി. നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറന്നു. മദ്യശാലകള്‍ക്ക് മുന്നിലെ ഉന്തും തള്ളും വലിയ പ്രശ്‌നങ്ങളില്‍ കലാശിച്ചതോടെ പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യവില്‍പന മദ്യശാലകള്‍ക്ക് മുന്നിലെ ഉന്തും തള്ളും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നിവയടക്കമുള്ള സംസ്ഥാനങ്ങള്‍ മദ്യവില്‍പന ഓണ്‍ലൈനില്‍ മാത്രം നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഡല്‍ഹിയില്‍ മദ്യം വന്ന് വാങ്ങാനുള്ള ടോക്കണ്‍ ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാനാണ് പരിപാടി.

മദ്യവില്‍പന നിന്നത് വിവിധ സംസ്ഥാനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക രംഗവും കടുത്ത പ്രതിസന്ധിയിലാണ്.

Latest