Connect with us

National

വിശാഖപട്ടണം ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം

Published

|

Last Updated

ഹൈദരാബാദ് | വിശാഖപട്ടണത്തെ രാസനിര്‍മാണ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ധനസഹായം പ്രഖ്യാപിച്ചത്.
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും കൂടുതല്‍ ദിവസം ആശുപത്രിയില്‍ ചികിത്സ തുടരേണ്ടവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രാഥമിക പരിശോധനക്കു ശേഷം ആശുപത്രി വിട്ടവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരമായി നല്‍കും.
വാതക ചോര്‍ച്ച ബാധിച്ച ഫാക്ടറിക്ക് ചുറ്റുമുള്ള കുടുംബങ്ങള്‍ക്ക് 10,000 രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 20,000 രൂപ വീതവും നല്‍കും.

വാതക ചോര്‍ച്ച അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വിശാഖപട്ടണം ആര്‍ ആര്‍ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയിലാണ് വിഷവാതകം ചോര്‍ന്നത്. 11 പേരാണ് ദുരന്തത്തില്‍ മരിച്ചത്.