Gulf
തൃശൂര്‍ പഴഞ്ഞി സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണു മരിച്ചു
അബൂദബി | അബൂദബിയില്‍ നടന്നുപോകുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ പട്ടിക്കാടിനു സമീപം പഴഞ്ഞി സ്വദേശി രജി പുലിക്കോട്ടില്‍ (59) ആണ് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ അബൂദബി ഹംദാന്‍ സ്ട്രീറ്റില്‍ സ്പിന്നീസിനു സമീപം കുഴഞ്ഞു വീണു മരിച്ചത്. അബൂദബി മാര്‍ത്തോമ്മ ഇടവക സഭാംഗമാണ്. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിന്നീട് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: രെജി. മക്കള്‍: നോബിന്‍ (ദുബൈ സിബ്ക ഇലക്ട്രോണിക്സിലെ ജീവനക്കാരന്‍), നോബിന (ബികോം വിദ്യാര്‍ഥിനി).







