Connect with us

Covid19

മനഃപൂര്‍വ്വം കൊവിഡ് പരത്തി ആളപായമുണ്ടായാല്‍ യു പിയില്‍ ജീവപര്യന്തം

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശില്‍ ഇനി മുതല്‍ മനഃപൂര്‍വ്വം കൊവിഡ് പരത്തി ആളപായമുണ്ടായാല്‍ പരത്തിയ ആള്‍ക്ക്‌
ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷ. ഇത് സംബന്ധിച്ച്് വിശദമായ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ് 2020 നിയമസഭ പാസക്കി.

മനഃപൂര്‍വ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് രോഗം പകര്‍ത്തിയാല്‍ മരണമുണ്ടായില്ലെങ്കിലും സെക്ഷന്‍ 24 പ്രകാരം പകര്‍ത്തിയ ആള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കൂട്ടം ആളുകളിലേക്ക് രോഗം പടര്‍ത്തിയാല്‍ ശിക്ഷാ കാലാവധി കൂടം.
രോഗം മറച്ചുവെക്കുന്നത്, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗം പരത്തുന്നത് തുടങ്ങിയവ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമസഭയില്‍ പാസായ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. ക്വാറന്റൈന്‍, ഐസൊലേഷന്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കും, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് യു പി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

 

 

Latest