പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; വിവരമറിഞ്ഞ് യുവതിയുടെ മാതാവ് ബോധരഹിതയായി വീണ് ആശുപത്രിയില്‍

Posted on: May 6, 2020 3:55 pm | Last updated: May 6, 2020 at 3:55 pm
നീലേശ്വരം |  പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. നീലേശ്വരം പേരോല്‍ പത്തിലകണ്ടത്തെ ദാമോദരന്‍ – പുഷ്പ ദമ്പതികളുടെ മകള്‍ രാഗിത (28)യാണ് മരിച്ചത്. മകളുടെയും കുഞ്ഞിന്റെയും മരണവിവരമറിഞ്ഞ് മാതാവ് പുഷ്പ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണ ഗര്‍ഭിണിയ രാഗിതയെ പ്രസവത്തിനായി ചൊവ്വാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് അരിമല ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
വൈകിട്ടോടെ ശ്വാസതടസം ഉണ്ടായതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയും കുഞ്ഞും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അമ്മ പുഷ്പ കുഴഞ്ഞു വീണത്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം നഗരസഭ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രാഗിത.