Connect with us

Covid19

അതിഥി തൊഴിലാളികളുമായി ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് ഇന്ന് ട്രെയിന്‍

Published

|

Last Updated

ആലപ്പുഴ | ലോക്ഡൗണ്‍ ഇളവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികളുമായി ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്കുള്ള നോണ്‍ സ്റ്റോപ് ട്രെയിന്‍ ഇന്ന് ഉച്ചക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന് സ്വദേശത്തേക്ക് യാത്രതിരിക്കുക. അതിനിടെ തൊഴിലാളികളുടെ ടിക്കറ്റിന്റെ നിരക്കായി പത്ത് ലക്ഷം രൂപ നല്‍കാമെന്ന് ആലപ്പുഴ ഡി സി കലക്ടറെ അറിയിച്ചു. എന്നാല്‍ കലക്ടര്‍ ഇത് സ്വീകരിച്ചില്ല. സര്‍ക്കാന്‍ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ തള്ളിയത്. ട്രെയിന്‍ ടിക്കറ്റിനുള്ള പണം 930 രൂപ വീതം തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ കെ എസ് ആര്‍ ടിസ ി ബസുകള്‍ പുറപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, കേരളത്തില്‍ നിന്നും ബിഹാറിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ വീട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയത്.

 

 

Latest