Connect with us

Organisation

ദുരിതാശ്വാസ സേവന രംഗത്ത് സജീവ സാന്നിധ്യമായി ഐ സി എഫ് ഖത്തർ

Published

|

Last Updated

ലുലു ഗ്രൂപ്പിൽ നിന്നും  ഐ സി എഫ് നാഷണൽ നേതാക്കൾ ഭക്ഷണകിറ്റുകൾ ഏറ്റുവാങ്ങുന്നു

ദോഹ | കൊവിഡ്  19 ദുരിതാശ്വാസ സേവന രംഗത്ത് മാതൃകാ പ്രവർത്തനങ്ങളുമായി ഐ സി എഫ്  ഖത്തർ.  പ്രവാസി സമൂഹങ്ങൾക്കിടയിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനവുമായി സജീവ സാന്നിധ്യമാണ് ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്  ഖത്തർ).

ലോക്ക്ഡൗൺ കാരണം ഭക്ഷണത്തിനു കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഭക്ഷണകിറ്റുകളും ഭക്ഷണപ്പൊതികളും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇതിനോടകം 500 ഭക്ഷണ കിറ്റുകളും മുന്നൂറോളം   ഭക്ഷണ പൊതികളും വിതരണം ചെയ്തു.

ഹെൽപ് ഡെസ്കിലേക്കു വരുന്ന കോളുകൾ പരിഗണിച്ചും  ചെയിൻ കോളിംഗ് സിസ്റ്റത്തിലൂടെ പ്രവർത്തകരെ നേരിട്ട് വിളിച്ചുമാണ് സഹായത്തിന് അർഹരായവരെ കണ്ടെത്തുന്നത്.  നാഷണൽ തലത്തിൽ രൂപീകരിച്ച സാന്ത്വനം കോർ ടീമാണ് പ്രവർത്തനം ഏകോപിക്കുന്നത്. നാല് സെൻട്രൽ ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡിസ്കിലൂടെയാണ് വിഭവ സമാഹരണവും വിതരണവും നടത്തുന്നത്.  ക്ഷേമ / സേവനകാര്യ വകുപ്പുകളുടെ കീഴിൽ നൂറോളം വളണ്ടിയർമാർ  കർമ്മരംഗത്ത് സജീവമാണ്.

ലോക്ക്ഡൗൺ കാലത്ത് ഗൾഫിലേക്ക് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ നിൽക്കേണ്ടി വന്ന പ്രവാസികൾകളുടെ നിയമ പരവും ജോലിപരവുമായ ആശങ്കകൾ പരിവഹരിക്കുന്നതിന്  നാട്ടിലുള്ള ഐ സി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു വരുന്നു. നാഷണൽ നേതാക്കളായ ലത്തീഫ് സഖാഫി കോട്ടുമല  , സലാം ഹാജി പാപ്പിനിശ്ശേരി , അബ്ദുൾറഹ്മാൻ മുയിപ്പോത്  എന്നിവരാണ്  നേതൃത്വം നൽകുന്നത്.

ഗൾഫിലുള്ള പ്രവാസികളുടെ നാട്ടിലെ കുടുമ്പങ്ങൾക്ക് ഭക്ഷണം, മരുന്ന് മറ്റു അത്യാവശായ കാര്യങ്ങൾ എത്തിക്കുന്നതിന് ഗൾഫ് ഹെൽപ് ഡെസ്കിൽ ഖത്തറിന്റെ പ്രതിനിധികളായി  കരീം ഹാജി മേമുണ്ട ബഷീർ പുത്തൂപാടം എന്നിവരും അംഗങ്ങളാണ്. ദിവസവും വിവിധ ആവശ്യങ്ങൾക്കായി കോളുകൾ നാട്ടിലേക്കു അറിയിച്ച് എസ് വൈ എസ്  സാന്ത്വനം മുഖേനയും ഭക്ഷണം, മരുന്ന് തുടങ്ങി ആവശ്യമായ സഹായം ചെയ്തു വരുന്നു.

ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ലുലു ഗ്രൂപ്പ്,  പാരീസ് ഗ്രൂപ്പ്, ലുലു എക്സ്ചേഞ്ച്, റൂസിയ ഗ്രൂപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഐ സി എഫ് നേതൃത്വം നൽകുന്ന ഭക്ഷണ വിതരണം അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്.