Covid19
കൊല്ലത്ത് കൊവിഡ് ഭേദമായ ആൾ ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം | കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കുളത്തുപ്പുഴ ആലുമൂട്ടിൽ പത്മനാഭൻ (73) ആണ് മരിച്ചത്. രാത്രി 9:10 ഓടെയായിരുന്നു മരണം. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുറത്തു വന്ന അവസാന ഫലവും നെഗറ്റീവായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നില്ല.
കൊവിഡ് സ്ഥിരികരിച്ചതിനാൽ കുറെ ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിൽ പോയി വന്ന കുളത്തുപ്പുഴ സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൊല്ലത്ത് രോഗം ഭേദമായി ഒന്പതാളിൽ ഒരാളായിരുന്നു പത്മനാഭൻ. കൊവിഡ് മൂലമല്ല, ഹൃയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.